
കോന്നി : റാന്നിയിൽ നിന്ന് വടശേരിക്കര, ചെങ്ങറ വഴി കോന്നി മെഡിക്കൽകോളേജിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന് ചെങ്ങറ സൗഹൃദവേദി ആവശ്യപ്പെട്ടു. വടശേരിക്കര, നരിക്കുഴി, കുമ്പളാംപൊയ്ക, തലച്ചിറ, മുക്കുഴി, തെക്കുംമല, പുതുക്കുളം, കുമ്പഴതോട്ടം, കടവുപുഴ, മിച്ചഭൂമി, ചെങ്ങറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മെഡിക്കൽ കോളേജിൽ എത്താൻ ഇത് സഹായകമാകും. വടശേരിക്കര - കോന്നി റൂട്ടിൽ ബസ് സർവീസുകളില്ല. കോന്നിയിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യബസ് പുതുക്കുളം വരെയാണ് പോകുന്നത്. യോഗത്തിൽ എബ്രഹാം ചെങ്ങറ അദ്ധ്യക്ഷതവഹിച്ചു. ചെങ്ങറ കുഞ്ഞുമോൻ, ജേക്കബ് മഠത്തിലെത്ത്, എം.ടി. ഈപ്പൻ തുടങ്ങിയർ സംസാരിച്ചു.