പ്രമാടം : കേന്ദ്ര ബഡ്ജറ്റിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി കോന്നിയിൽ നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം. എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ മോഹനൻ, തോമസുകുട്ടി, പി.എസ്. വിനോദ് കുമാർ, എ. ദീപകുമാർ, ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.