 
കോഴഞ്ചേരി: സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റി കോഴഞ്ചേരി യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.സി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.സി.സുശീലൻ,വള്ളികുന്നം നാരായണൻ, ടി.എ പങ്കജാക്ഷി, ടി.ആർ.ഗോപാലൻ, ആർ.രമ്യ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റായി എം.എസ് അച്യുതനെയും സെക്രട്ടറിയായി കെ.സി.സുശീലനെയും തിരഞ്ഞെടുത്തു.