21-covid-warriors-logo-
നാഷണൽ സർവീസ് സ്​കീമിന്റെ കൊവിഡ് വാരിയേഴ്‌​സ് പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിക്കുന്നു.

പത്തനംതിട്ട : പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് യഥാർത്ഥസേവനം സാദ്ധ്യമാക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. നാഷണൽ സർവീസ് സ്​കീമിന്റെ കൊവിഡ് വാരിയേഴ്‌​സ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു കളക്ടർ.

സന്നദ്ധസേവനം ജീവിത മനോഭാവമാണെന്ന് തിരിച്ചറിയണം. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം വീശാൻ കഴിയുന്നത് അത്തരമാളുകൾക്ക് ആണെന്നും അതിന് കൊവിഡ് വാരിയർ പോലെ ഉള്ള പരിപാടികൾ മാർഗരേഖ ആയി തീരണമെന്നും കളക്ടർ പറഞ്ഞു.

കൊവിഡ് വാരിയർ ജില്ല കമാൻഡിംഗ് ഓഫീസർ ഹരിത ആർ. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനതല കമാൻഡിംഗ് ഓഫീസർ ഡോ.ആർ.എൻ. അൻസർ, ഡെപ്യൂട്ടി കമാൻഡർ ബ്രഹ്മനായകം മഹാദേവൻ, സബ് കമാൻഡിംഗ് ഓഫീസർ സജിത്ത് ബാബു, കോർ കമാൻഡിംഗ് അംഗം സൗരവ് സന്തോഷ്, വിജീഷ് വിജയൻ, ഡി സി വോളന്റിയേഴ്‌​സ്, വിവിധ കോളജുകളിലെ എൻ എസ് എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ 15 കോളേജുകളിലായി 300 ഓളം വോളന്റിയേഴ്‌​സ് ആണ് പ്രവർത്തിക്കുന്നത്.