 
റാന്നി: തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യം കണ്ട പമ്പാവാലി അറയാഞ്ഞിലിമൺ ചൊവ്വാലി ഭാഗത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ.ഡി.എഫ് ഓയോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഇവിടെ സോളാർ വേലി അടിയന്തരമായി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. പുലിയെ കണ്ട പ്രദേശം സന്ദർശിച്ച ശേഷമാണ് എം.എൽ.എ ഇക്കാര്യം വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കടപ്പുറത്ത് സൈജുവിന്റെ തൊഴുത്തിൽ നിന്ന് ആടിനെ പുലി പിടിച്ചത്. പ്രദേശത്ത് നിരവധി പട്ടികളെ ഇപ്പോൾ കാണാനില്ല. രാത്രി സമയത്ത് ആർക്കും വീടിന് പുറത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പുലികളുടെ ശല്യം നിരന്തരമായ ഉണ്ടായതോടെയാണ് നാട്ടുകാർ എം.എൽ.എ വിവരമറിയിച്ചത്. പ്രദേശത്ത് വൈദ്യുതി വിതരണം കാര്യക്ഷമാക്കുമെന്നും എം.എൽ.എ നാട്ടുകാർക്ക് ഉറപ്പുനൽകി. വാർഡു മെമ്പർ സി.എസ് സുകുമാരനും എം.എൽ.എ യോടൊപ്പം സ്ഥലം സന്ദർശിച്ചു.