21-binu-binoy
ബിനു കുമാർ

പത്തനംതിട്ട: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെരുനാട് കക്കൂടുമൺ ജംഗ്ഷനിൽ ഈ മാസം 16ന് രാത്രി 8 മണിക്കാണ് സംഭവം. പഴവങ്ങാടി കക്കൂടുമൺ ഓലിക്കൽ വീട്ടിൽ വിഷ്ണു പ്രസാദി (27) നാണ് തലക്കടിയേറ്റത്. പഴവങ്ങാടി കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ബിനുകുമാർ (38), കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ആദർശ് കുമാർ (18) എന്നിവരാണ് പെരുനാട്
പൊലീസിന്റെ പിടിയിലായത്. ആദർശ് കുമാർ ​ ഓടിച്ചുകൊണ്ടുവന്ന സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത് ബിനുകുമാർ വിഷ്ണുപ്രസാദിനെ ചീത്തവിളിച്ചുകൊണ്ടു തലയുടെ പിന്നിലായി കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. താഴെവീണ വിഷ്ണുവിനെ വീണ്ടും തലക്കടിച്ചപ്പോൾ കൈ കൊണ്ട് തടഞ്ഞതിൽ വലത് കൈമുട്ടിന് മുറിവും ചതവുമുണ്ടായി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.