21-prathi-anand
ആനന്ദ് രാജേഷ്

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. കൊല്ലമുള ചാത്തൻതറ സന്തോഷ് കവല പത്താഴപ്പുരക്കൽ ആനന്ദ് രാജേഷ് (18) ആണ് പിടിയിലായത്. പെൺകുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ വെച്ചൂച്ചിറ കൊല്ലമുള വെൺകുറിഞ്ഞി സ്‌കൂളിന് സമീപത്ത് നിന്ന് കാണാതാകുകയായിരുന്നു. പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കുട്ടിക്കാനം മുണ്ടക്കയം റോഡിൽ ഇരുവരെയും കണ്ടെത്തി.

പെൺകുട്ടിക്ക് പൊലീസ് ​ വെൽഫയർ ഓഫീസറുടെ നേത്യത്വത്തിൽ കൗൺസിലിംഗ് നൽകുകയും തുടന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവാവ് തട്ടിക്കൊണ്ടുപോയതാണെന്നും കഴിഞ്ഞ വർഷം നവംബറിൽ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പാഞ്ചാലിമേട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. മെഡിക്കൽ ​ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ജർലിൻ വി.സ്‌കറിയ, എസ് ഐ അച്ചൻകുഞ്ഞ്, എസ് സി പി ഓ സലിം, ആശ ഗോപാലകൃഷ്ണൻ, സിപി ഓ സൂര്യ, സോണിമോൻ തുടങ്ങിയവരാണുണ്ടായിരുന്നത്.