water

പന്തളം: കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽ പന്തളം നഗരസഭയ്ക്ക് 11.50 കോടി രൂപ അനുവദിച്ചു. 2030 ഓടെ രാജ്യത്തെ ജലദൗർലഭ്യം കുറയ്ക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ജലക്ഷാമം അനുഭവിക്കുന്നവരുടെ എണ്ണം കുറയ്ക്കുക, എല്ലാ മേഖലകളിലും സുസ്ഥിരമായി ജല ഉപഭോഗത്തിന്റെ ശേഷി വർദ്ധിപ്പിക്കുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക, ജലവിതരണ മേഖലയിലെ പ്രയാസങ്ങൾ ലഘൂകരിക്കുക എന്നിവയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന തല ഉന്നതാധികാരസമിതിയുടെ അംഗീകാരത്തോടെയാണ് കേന്ദ്ര ഭവനനഗരകാര്യ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്.