പന്തളം: മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 28 വരെ നടക്കും.
പുലിമുഖം ജഗന്നാഥ വർമ്മയാണ് യജ്ഞാചാര്യൻ. മാറനാട് അഭിലാഷ്, നെല്ലിമുകൾ ഹരികുമാർ എന്നിവരാണ് പാരായണക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമൂഹ അന്നദാനം ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് യജ്ഞം നടത്തുന്നത്.