temple
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ക്ഷേത്രംതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 5ന് വൈകിട്ട് 5.35നും 6.05നും മദ്ധ്യേ കൊടിയേറും. 14നാണ് ആറാട്ട്. സ്വർണ ധ്വജസ്തംഭത്തിന് ഇടിമിന്നലേറ്റതിനാൽ ഇത്തവണ കവുങ്ങിൽത്തീർക്കുന്ന താത്കാലിക കൊടിമരത്തിന്മേൽ തടിയിൽ താൽക്കാലികമായി വാഹനം സ്ഥാപിച്ചാണ് കൊടിയേറ്റ് നടത്തുക. കൊടിയേറ്റിന് മുന്നോടിയായി മാർച്ച് ഒന്നിന് പന്തീരായിരം വഴിപാട് നടക്കും. രാവിലെ 7ന് തുകലശേരി മഹാദേവക്ഷേത്രത്തിൽ നിന്നും പടറ്റിക്കുലകൾ വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ശ്രീവല്ലഭക്ഷേത്രത്തിലെത്തി പന്തീരടി പൂജാസമയത്ത് നേദിക്കും. ഇതിനുള്ള വാഴക്കുലകൾ 26ന് വൈകിട്ട് 3ന് മുമ്പായി ശ്രീവല്ലഭ ക്ഷേത്രത്തിലെത്തിക്കണം. ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ക്ഷേത്രംതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കേന്ദ്രസമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്,വിജയൻ തലവന, ദേവസ്വംഅസി.കമ്മീഷണർ കെ.ആർ.ശ്രീലത, ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ വി.ശ്രീകുമാർ കൊണ്ടരേട്ട്, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, മുൻ നഗരസഭാദ്ധ്യക്ഷൻ ആർ.ജയകുമാർ, സേവാഭാരതി പ്രസിഡന്റ് വിജു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ഗണേശ് എസ്.പിള്ള, മോഹനകുമാർ, കെ.എ.സന്തോഷ് കുമാർ, രാജശേഖരൻനായർ, രാജീവ് രഘു, വികസനസമിതിയംഗം കെ.രാധാകൃഷ്ണൻ, അന്നദാനസമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ,ഏകാദശീസംഘം പ്രസിഡന്റ് ഉഷാനായർ, സെക്രട്ടറി ശ്യാമളകുമാരി, ട്രഷറർ എം.തങ്കമണിയമ്മ, ക്ഷേത്ര ജീവനക്കാരായ എസ്.ശാന്ത്, ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു.

പൂജകൾ പൂർത്തിയായി; ഇന്ന് അഷ്ടമംഗല്യദേവപ്രശ്‌നം


തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിലെ വാഹനചൈതന്യം ശ്രീവല്ലഭസ്വാമിയിലേക്ക് ലയിപ്പിച്ച് പൂജാക്രിയകൾ പൂർത്തിയായി. കൊടിമരത്തിൽ ജീവകലശപൂജ നടത്തി ദിക്പാലക ചൈതന്യങ്ങളും വാഹനചൈതന്യവും ജീവകലശത്തിലേക്ക് ആവാഹിച്ച് ദേവനിൽ ലയിപ്പിക്കുന്ന ക്രിയാപൂജകൾ ക്ഷേത്രതന്ത്രി അഗ്നിശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരി നിർവഹിച്ചു. ദേവസന്നിധിയിലെ കലശപൂജയും ഉച്ചപൂജയും ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും രഞ്ജിത്ത് നാരായണൻ ഭട്ടതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഇന്ന് രാവിലെ 9ന് ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, മെമ്പർമാരായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ക്ഷേത്രതന്ത്രിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യദൈവജ്ഞനായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഡോ.ജി ഉദയകുമാർ തൃക്കുന്നപ്പുഴ,ദേവദാസ് ഇടയ്ക്കാട് എന്നീ ദൈവജ്ഞരുടെ ചുമതലയിലുള്ള അഷ്ടമംഗല്യദേവപ്രശ്നം നടക്കും. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ തന്ത്രി രാശിപൂജ നടത്തിയശേഷം ആരംഭിക്കും. ക്ഷേത്രം അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയിലാണ് ദേവപ്രശ്നം നടത്തുന്നത്.