road
കാരുവേലിൽ - വെട്ടിപ്പുറം റോഡ് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : നഗരസഭ എട്ടാം വാർഡ് കാരുവേലിൽ - വെട്ടിപ്പുറം റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തു. ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ നിർവഹിച്ചു. കൗൺസിലർ വി.ആർ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആമിനാ ഹൈദ്രാലി, കെ.ആർ അജിത്കുമാർ, ഇന്ദിരാ മണിയമ്മ, പി.കെ അനീഷ്, ആർ.സാബു, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ, എ.അഷറഫ്, അമൃതം ഗോകുലൻ, പി.കെ ജേക്കബ്, ബിജു മുസ്തഫ, എ. ഗോകുലേന്ദ്രൻ, അബ്ദുൽ മനാഫ്, എം.ജെ രവി, പ്രസാദ് മേപ്രത്ത്, ഇക്ബാൽ അത്തി മൂട്ടിൽ, നെസീമ യൂസഫ്, ഷാഹിന സാബു എന്നിവർ പ്രസംഗിച്ചു.