 
പത്തനംതിട്ട: കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും എട്ടാംഘട്ട വിതരണം നടന്നു. കൊടുമണ്ണിൽ റഷീദ് ആനപ്പാറ വിതരണം നിർവഹിച്ചു. ഗൗരിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിച്ചു. ജി.ഇന്ദിര, കെ.മീനാക്ഷിയമ്മ, ജെ. സരസ്വതിയമ്മ, എൻ.രാധാമണിയമ്മ, വി.ഭവാനിയമ്മ, ശാരദ എന്നിവർ പ്രസംഗിച്ചു.