sndp
എസ്.എൻ.ഡി പി യോഗം 3641 നമ്പർ അരുവാപ്പുലം ശാഖയിലെ യൂത്ത്മൂവ്മെന്റ് യൂണിറ്റിന്റെ പുനസംഘടനയും, വനിതാസംഘം യൂണിറ്റിന്റെ സംയുക്ത യോഗവും എസ്. എൻ. ഡി.പി യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി പി യോഗം 3641 -ാംഅരുവാപ്പുലം ശാഖയിലെ യൂത്ത്മൂവ്മെന്റ് യൂണിറ്റിന്റെ പുനസംഘടനയും, വനിതാസംഘം യൂണിറ്റിന്റെ സംയുക്ത യോഗവും എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി ഡി.ദേവരാജൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ് കുമാർ വി.ബി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളപുരുഷോത്തമൻ, സൈബർ സേന ജില്ലാ ചെയർമാൻ മനുരാജ്, വനിതാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പുഷ്പ ഷാജി, യൂത്ത് മൂവ്മെന്റ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബുരാജ്, അജേഷ് എസ്.കുമാർ,യൂത്ത് മൂവ്മെന്റ് യൂണിയൻ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ ഷിബുരാജ് എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്മെന്റ് യുണിറ്റ് ഭാരവാഹികളായി രതീഷ് അഖിലാഭവനം (പ്രസിഡന്റ് ),വിനീഷ് (വൈസ് പ്രസിഡന്റ് ),ഷിബുരാജ് (സെക്രട്ടറി) വിപിൻ ( ജോയിന്റ് സെക്രട്ടറി), രജനി പ്രസാദ് (ട്രഷറർ), രതീഷ് , സജിത സജീവ്,അക്ഷയ് സത്യൻ, ഗിരീഷ്, സജിത ഷിബു,ഷിനു, പ്രവീൺ, അർച്ച വിനീഷ് (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.