നാരങ്ങാനം : എസ്.എൻ.ഡി.പി യോഗം 91 ​ാം നമ്പർ നാരങ്ങാനം ശാഖയിലെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർക്കായി ലഹരി വിമുക്ത സെമിനാർ നടത്തി. സെമിനാറിന് മുന്നോടിയായി ലഹരി വിമുക്ത സന്ദേശ റാലിയും നടത്തി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ എക്‌സൈസ് സബ് ഇൻസ്‌പെക്ടർ എ.ജി.പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർ .ബിനു വർഗീസ് എന്നിവർ ക്ലാസെടുത്തു. യൂണിറ്റ് പ്രസിഡന്റ് അനന്തു അശോക്, സെക്രട്ടറി ശ്രീജിത്ത് ചാന്തുരത്തിയിൽ എന്നിവർ നേതൃത്വം നൽകി.ശാഖാ പ്രസിഡന്റ് അജിമോൻ, സെക്രട്ടറി മോഹനൻ ശ്രീപാർവതി, യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനി മണിയൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് വത്സമ്മ ശ്രീനിവാസ് ,സെക്രട്ടറി ജയാ സന്തോഷ്, ഗുരുധർമ്മ പ്രചരണ സഭ പ്രസിഡന്റ് വി.ആർ.ത്രിവിക്രമൻ എന്നിവർ സംസാരിച്ചു.