തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ലോക സാമൂഹ്യനീതി ദിനം ആചരിച്ചു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായവർക്ക് സംസ്ഥാന ബഡ്ജറ്റിൽ പ്രത്യേക കടാശ്യാസ പാക്കേജ് തുക വകയിരുത്തേണമെന്നും ജപ്തി നടപടികൾ ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മനോജ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു വിശ്വകർമ്മ ഐക്യവേദി ജില്ലാ സെക്രട്ടറി സദാനന്ദൻ യു.പി. ഉദ്ഘാടനം ചെയ്തു. അനിൽ, പ്രകാശ്, ഉണ്ണികൃഷ്ണൻ, പ്രമോദ്, രജനി രാജേന്ദ്രൻ, സുധാമണി, അയ്യപ്പൻ ആചാരി എന്നിവർ പ്രസംഗിച്ചു.