ചെങ്ങന്നൂർ: എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ മുൻ സ്പിരിറ്റ് കേസ് പ്രതി പിടിയിലായി. തിരുവൻ വണ്ടൂർവില്ലേജിൽ കോലത്തുശേരി പാലയ്ക്കാട്ടു വീട്ടിൽ ഗോപാലകൃഷ്ണൻ (56) പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് ലിറ്റർ മദ്യം കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സി.ഇ.ഒ മാരായ അഭിജിത്ത് മോഹൻ, ദീപു, പത്മകുമാർ, ഡബ്‌ളു. സി.ഇ.ഒ വിജയലക്ഷ്മി എന്നിവരാണ് പരിശോധന നടത്തിയത്. വ്യാജ മദ്യ നിർമ്മാണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ 0479-2451818 എന്ന നമ്പറിൽ അറിയിക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.