കോഴഞ്ചേരി: അയിരൂർ പുത്തേഴം ശങ്കരോദയം മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം നാളെ ആരംഭിക്കുമെന്ന് രക്ഷാധികാരി കെ.എൻ.മോഹൻബാബു, ജനറൽ കൺവീനർ സി.വി.സോമൻ എന്നിവർ അറിയിച്ചു. നാളെ വൈകിട്ട് ഏഴിന് കൊടിയേറ്റ്. ശിവഗിരി മഠം തന്ത്രി ശ്രീനാരായണപ്രസാദ്, ക്ഷേത്രം മേൽശാന്തി ശരുൺ പൂജവെളി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ ശിവപുരാണ പാരായണം. 23ന് രാവിലെ 8.45ന് പൊങ്കാല. വൈകിട്ട് 6.30ന് പുഷ്പഭിഷേകം. 24ന് രാത്രി ഏഴിന് വിശേഷാൽ നാഗപൂജയും നൂറുംപാലും. 27ന് രാവിലെ 10ന് ഇളനീർ ഘോഷയാത്ര തടിയൂർ കാവിൽമുക്ക് പാലോലിക്കാവ് ദേവീക്ഷേത്രത്തിൽ നിന്നാരംഭിക്കും. 28ന് രാത്രി 9.30ന് പള്ളിവേട്ട എഴുന്നെള്ളത്ത്. മഹാശിവരാത്രി ദിവസമായ മാർച്ച് ഒന്നിന് രാവിലെ ഒൻപതിന് കൊടിമരച്ചുവട്ടിൽ അൻപാെലി. രാത്രി 7.30ന് തിരുവാതിര. 10ന് ആറാട്ട്. തുടർന്ന് ശിവരാത്രി പൂജ, കൊടിയിറക്ക്. 12ന് ഫിലിംഷോ.