കോന്നി: കലഞ്ഞൂർ ശാസ്തമംഗലത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്തും, ഉത്സവവും ഇന്നുമുതൽ മാർച്ച് 4 വരെ നടക്കും. ദിവസവും 5ന് നിർമാല്യ ദർശനം, 5.30ന് അഭിഷേകം, 6ന് ഗണപതിഹോമം, 7.30 ന് സപ്തപരായണം, വൈകിട്ട് 5ന് അവതാര ദർശനം, മാർച്ച് 4ന് 6ന് അഷ്ടദ്രവ്യഗണപതിഹോമം, 7.30ന് ഭഗവതപാരായണം, 8.30 ന് നവകം, 9.30ന് സർപ്പക്കാവിൽ നൂറുംപാലും, 5.30ന് വിശ്വരൂപദർശനം, 7.30 ന് ദീപകാഴ്ച.