1
നിർമ്മാണം പൂർത്തിയായ ഏറത്തെ വാതക ശ്മശാനം

മണക്കാല: ഏറത്ത് പഞ്ചായത്തിലെ വാതക ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു . ത്രീ ഫെയ്സ് വൈദ്യുതി ലൈൻ സ്ഥാപിച്ച്, അഗ്നി സുരക്ഷാ സംവിധാനം, പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് എന്നിവ കൂടി ലഭ്യമായാൽ പ്രവർത്തനം ആരംഭിക്കാം. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് വാതക ശ്മശാനം നിർമ്മിച്ചത്. ഏറത്ത് പഞ്ചായത്തിലെ 17 -ാം വാർഡിൽ നെടുംകുന്ന് മലയ്ക്ക് സമീപമാണ് ശ്മശാനം . ത്രീ ഫെയ്സ് ലൈൻ സ്ഥാപിക്കുന്നതിന് 1,82000 രൂപ ബ്ലോക്ക് പഞ്ചായത്ത് വൈദ്യുതി ബോർഡിൽ അടച്ചു . മൂന്നാഴ്ചത്തെ സമയമാണ് കെ.എസ്.ഇ.ബി. പറഞ്ഞിരിക്കുന്നത്. 2020 ഡിസംബറിലാണ് ചിമ്മിനിയും ഫർണസും സ്ഥാപിച്ചത്. എന്നാൽ ഇതിനു മുന്നേതന്നെ ഉദ്ഘാടനം നടത്തിയത് വിവാദമായിരുന്നു. പള്ളിക്കൽ, കടമ്പനാട്,അടൂർ നഗരസഭ, ഏനാദിമംഗലം . ഏഴംകുളം . പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനകരമാണ് ശ്മശാനം