dharna
വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയും ക്ഷേമനിധി ബോർഡ്‌ വൈസ് ചെയർമാനുമായ ഇ.എസ് ബിജു ഉത്‌ഘാടനം ചെയ്യുന്നു

തിരുവല്ല: നഗരത്തെ രണ്ടായി വിഭജിച്ച് കുരിശുകവല മുതൽ ദീപ ജംഗ്ഷൻ വരെ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ധർണ നടത്തി. സംസ്ഥാന സെക്രട്ടറിയും ക്ഷേമനിധി ബോർഡ്‌ വൈസ് ചെയർമാനുമായ ഇ. എസ് ബിജു ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ്‌ പ്രസാദ് എ.പി അദ്ധ്യക്ഷത വഹിച്ചു. വിപിൻനാഥ് വിശ്വനാഥൻ, സുധ എൽ.സുരേന്ദ്രൻ, ബിജു വർക്കി, റോഷൻ ജേക്കബ്, ജയപ്രകാശ്, ഷിഹാബുദ്ധിൻ, വിനോദ് സെബാസ്റ്റ്യൻ, പി.സലിം, ഷിബു സി.റ്റി ,ക്‌ളാരമ്മ കൊച്ചീപ്പൻ മാപ്പിള എന്നിവർ പ്രസംഗിച്ചു.