കലഞ്ഞൂർ: ലോക മാതൃഭാഷാ ദിനത്തിൽ ഭാഷാവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി കർമ്മപദ്ധതി ആവിഷ്‌കരിച്ച് കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് യൂണിറ്റ്. ഭാഷാ പ്രതിജ്ഞ, അക്ഷരമാല പ്രദർശനം, എല്ലാ ക്ലാസ് മുറികളിലും അക്ഷരമാല പോസ്റ്റർ പതിക്കൽ, കാവ്യരചന എന്നിവ നടത്തി.ദിനാചരണം പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷാനി എം. ഖാൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ കേഡറ്റ് വി.എസ് ഐശ്വര്യ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മലയാള ഭാഷാ അദ്ധ്യാപകരായ എസ്.രാജൻ, എസ്.എം ജമീലാബീവി, ലതി ബാലഗോപാൽ ,സി.പി.ഒ ഫിലിപ്പ് ജോർജ്, കേഡറ്റ് പ്രതിനിധികളായ ജെഫിൻ സാം ബിജു, തീർത്ഥ ബിജു എന്നിവർ പ്രസംഗിച്ചു.