school
തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹൻ ക്ലാസെടുക്കുന്നു

തിരുവല്ല: പരീക്ഷപ്പേടി അകറ്റാൻ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കൗൺസലിംഗ് ക്ലാസ് നടത്തി. റിട്ട. ഡയറ്റ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ. വിജയമോഹൻ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, സീനിയർ അദ്ധ്യാപിക അജിത എസ്, വിദ്യാർത്ഥികളായ ഗൗരി നന്ദന എ.എസ്, ശ്രീപ്രിയ എസ് എന്നിവർ സംസാരിച്ചു. 134 വിദ്യാർത്ഥികൾ പങ്കെടുത്തു.