cattle

പത്തനംതിട്ട : വിള ഇൻഷുറൻസ് ആനുകൂല്യം കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നൽകണമെന്നും ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഐക്യകർഷകസംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കലാനിലയം രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയദേവൻപിള്ള, സംസ്ഥാനസെക്രട്ടറി എസ്.എസ്. സുധീർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ്ജ് വറുഗീസ്, ജില്ലാസെക്രട്ടറി പ്രൊഫ.ഡി.ബാബു ചാക്കോ, പെരിങ്ങര രാധാകൃഷ്ണൻ, ജോൺസ് യോഹന്നാൻ, ഈപ്പൻ മാത്യു എന്നിവർ പ്രസംഗിച്ചു.