house
തിരുവല്ല എം.ജി.എം.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയും അധ്യാപകരും നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം

തിരുവല്ല: എം.ജി.എം.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥി പ്രിൻസും കുടുംബവും,പൂർവ വിദ്യാർത്ഥി സംഘടനയും അദ്ധ്യാപകരും ചേർന്ന് നിർദ്ധന വിദ്യാർഥിക്ക് സ്നേഹഭവനം നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം പ്രിൻസിപ്പൽ നാൻസി വറുഗീസ് , ഹെഡ്മിസ്ട്രസ് ജമീലാ ജോബും നിർവഹിച്ചു. മുൻ ഹെഡ് മാസ്റ്റർ റജി മാത്യു, എം.ജി.എം.എൽ.പി.എസ് ഹെഡ് മാസ്റ്റർ ഷിജോ ബേബി, പൂർവ വിദ്യാർത്ഥിസംഘടനാ ട്രഷറർ വറുഗീസ് ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ഷേർളി തോമസ്, അദ്ധ്യാപകരായ ബാബു ടി.സി, ജെനി ജോസ് , രേഷ്മ ഹെലൻ എന്നിവർ പങ്കെടുത്തു.