1
കടനാട് കെ.ആർ കെ.പി.എം സ്ക്കൂളിലെ വിദ്യാർത്ഥികൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ

കടമ്പനാട് : സാമൂഹ്യമാറ്റത്തിന്റെ പാതയിൽ ലിംഗസമത്വത്തിന്റെ ചുവട് വെയ്പായി കടമ്പനാട് കെ.ആർ കെ.പി.എം വി എച്ച് സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കി. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ സ്കൂളിൽ ആരംഭിച്ച ജെൻഡർ ക്ലബ് രക്ഷാധികാരി എസ്.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജെൻഡർ ക്ലബ് ബോർഡ് പ്രകാശനം സ്കൂൾ മാനേജർ പി.ശ്രീലക്ഷ്മി നിർവഹിച്ചു. പി.റ്റി. എ പ്രസിഡന്റ് ഡി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഷീല .എൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റ്റി.രാജൻ, അനുപമ, ഗായത്രി ദേവി.എസ് , കുമാരി ട്രീസ. എസ് ജെയിംസ്, ടി.ആർ സോമവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.