തിരുവല്ല: തിരുവല്ല അർബൻ സഹകരണ ബാങ്കിനെയും മറ്റ് സഹകരണ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി ഡി.സി.സി പ്രസിഡന്റ് നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തികച്ചും രാഷ്ട്രീയപ്രേരിതവുമാണെന്ന് അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.സനൽകുമാർ ആരോപിച്ചു. സാമ്പത്തിക സ്ഥാപനമെന്ന നിലയിൽ റിസർവ് ബാങ്കിന്റെയും സഹകരണ വകുപ്പിന്റെയും കർശന നിർദ്ദേശങ്ങളുടെയും സാമ്പത്തിക അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലാണ് അർബൻ ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും മാന്യ ഇടപാടുകാർ നൽകിവരുന്ന പിന്തുണ സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി ആരോപണങ്ങളെ നിഷ്പ്രഭമാക്കുമെന്നും അഡ്വ.ആർ.സനൽകുമാർ പ്രസ്താവനയിൽ അറിയിച്ചു.