മല്ലപ്പള്ളി : കഴിഞ്ഞ ഒക്ടോബറിൽ മണിമലയാർ കരകവിഞ്ഞ് ഉണ്ടായ മഹാപ്രളയത്തിൽ നാശ നഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തിൽ പെട്ടവർക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട കോട്ടാങ്ങൽ , പെരുമ്പെട്ടി, തെള്ളിയൂർ , എഴുമറ്റൂർ വില്ലേജുകളിൽ ഉള്ളവർക്കാണ് ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുളളത്. കോട്ടാങ്ങൽ വില്ലേജിൽ നിന്നും 475 അപേക്ഷകൾ ലഭിച്ചതിന് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63200രൂപ .പെരുമ്പെട്ടി വില്ലേജിൽ നിന്ന് അഞ്ച് അപേക്ഷകൾ ലഭിച്ചിട്ടുണ്ട് 1 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തെളളിയൂർ വില്ലേജിൽ നിന്നും ലഭിച്ച അപേക്ഷയിൽ 60,000 രൂപയാണ് ലഭിച്ചിട്ടുള്ളത്. എഴുമറ്റൂർ വില്ലേജിൽ നിന്നും ലഭിച്ച അപേക്ഷക്ക് 60,000 രൂപ ലഭിച്ചിട്ടുണ്ട് .മഹാ പ്രളയത്തിനുശേഷം നഷ്ടപരിഹാരം ലഭ്യമാക്കാൻ അഡ്വ.പ്രമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പർമാർ,ജീവനക്കാർ റവന്യൂ വകുപ്പ് അധികൃതർ എന്നിവരുടെ യോഗം വിളിച്ച് കൃത്യമായ നാശനഷ്ടം കണക്കാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എപ്പോൾ നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.