
പത്തനംതിട്ട : കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ഏറ്റവും അടുത്ത ആശ്രിതർക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന സ്‌മൈൽ എന്ന കുറഞ്ഞ പലിശ നിരക്കുളള പ്രത്യേക വായ്പക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപ വരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ നൽകുന്നത്. മൊത്തം പദ്ധതി തുകയിൽ മൂന്നു മുതൽ അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതമായി അടക്കണം. തിരിച്ചടവ് കാലയളവ് അഞ്ച് വർഷമാണ്. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. താൽപ്പര്യമുള്ളവർ നിശ്ചിതവിവരങ്ങൾ സഹിതം കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസിൽ ഈ മാസം 26 നു മുമ്പായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.