അടൂർ : സാമൂഹ്യപരിഷ്കർത്താവും, സമുദായ ആചാര്യനുമായ വർക്കല എസ്.കെ.രാഘവന്റെ പരിനിർവാണദിനമായ ഇന്നലെ സിദ്ധനർ സർവീസ് സൊസൈറ്റി അടൂർ യൂണിയന്റ ആഭിമുഖ്യത്തിൽ അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ അനുസ്മരണ യോഗം നടത്തി. ഡയറക്ടർ ബോർഡ് അംഗം ആർ.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഒ. സുധാമണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവികുമാർ,കുന്നത്തുർ താലൂക്ക് യൂണിയൻ പ്രസിഡന്റ് അജിമോൻ,ഡി.എസ്.എം ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി ആർ. വിജയൻ, കൗൺസിൽ അംഗം സി.ആനന്ദൻ,ബിജു, യുത്ത് ഫെഡറേഷൻ നേതാവ് മനോജ്, ചെന്താമരാക്ഷൻ,ഏഴംകുളം പഞ്ചായത്ത് കൺവീനർ രഘു, വിവിധ നേതാക്കന്മാരും, ശാഖാ ,യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.