പ്രമാടം : ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിലെ നടരാജ മഹാമണ്ഡപ സമർപ്പണവും ശിവരാത്രി ഉത്സവവും 26മുതൽ മാർച്ച് ഒന്നുവരെ നടക്കും. 26ന് വൈകിട്ട് അഞ്ചിന് എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ മണ്ഡപ സമർപ്പണം നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് ഷൈലജകുമാർ അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴിന് കുച്ചിപ്പുടി, എട്ടിന് നങ്ങ്യാർകൂത്ത്.
27ന് രാവിലെ എട്ടിന് നാരായണീയ പാരായണം, 11ന് അഷ്ടോത്തരശത കുംഭാഭിഷേകം. വൈകിട്ട് 6.15ന് വീണകച്ചേരി, രാത്രി എട്ടിന് നാടകം. 28ന് രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് ഏഴിന് പ്രഭാഷണം, രാത്രി എട്ടിന് നൃത്തപരിപാടികൾ. ശിവരാത്രി ദിവസമായ മാർച്ച് ഒന്നിന് പുലർച്ചെ 4.30ന് ശയനപ്രദക്ഷിണം, രാവിലെ എട്ടിന് ശിവപുരാണപാരായണം,വൈകിട്ട് മൂന്നിന് എഴുന്നള്ളത്ത്, നാലിന് കെട്ടുകാഴ്ച, 6.30ന് ദീപകാഴ്ച, രാത്രി എട്ടിന് സംഗീതസദസ്, 11ന് ഘൃതധാര, യാമപൂജ, 12.30 ന് ചാക്യാർകൂത്ത്, പുലർച്ചെ രണ്ടിന് നൃത്തം.