പ്രമാടം : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ പ്രമാടം ഡിവിഷനിലെ മേശരി മുരുപ്പ് കോളനിയിൽ സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പ്രസീത രഘു, ജയകൃഷ്ണൻ, ജില്ലാ മണ്ണുസംരക്ഷണ വിഭാഗം ഡയറക്ടർ അരുൺ കുമാർ, ജോയിക്കുട്ടി ഇട്ടിയിൽ, മനേഷ് തങ്കച്ചൻ, വിഷ്ണുകുമാർ, പൊടിയമ്മ എന്നിവർ പ്രസംഗിച്ചു.