dis

പത്തനംതിട്ട : പഠന വൈകല്യമുളള കുട്ടികൾക്കുളള സ്‌പെഷ്യൽ ലേണിംഗ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഈ മാസം 28 നകം എടുക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി അറിയിച്ചു. കുട്ടികൾക്ക് പരീക്ഷയോടനുബന്ധിച്ചും തുടർന്നുമുളള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് ആവശ്യമാണ്. ഇതിനായി മെഡിക്കൽ ബോർഡുകൾ പ്രവർത്തിക്കുന്ന ആശുപത്രികളും ബന്ധപ്പെടേണ്ട നമ്പറുകളും. പത്തനംതിട്ട ജനറൽ ആശുപത്രി : 9446348194, അടൂർ ജനറൽ ആശുപത്രി : 9645470615 , കോഴഞ്ചേരി ജില്ലാആശുപത്രി : 8089883851, റാന്നി താലൂക്കാശുപത്രി : 9447023596, തിരുവല്ല താലൂക്കാശുപത്രി : 9400096998.