22-sndp-1827-budhanoor-
ബുധനൂർ കിഴക്ക് 1827​ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ 50​ാംമത് വാർഷിക പൊതുയോഗം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യുന്നു. മനോമണി, സിന്ധു സുരേഷ്, കെ.ആർ.മോഹനൻ, ഹരിദാസ്, പി.ഡി.രാജു, കെ.റ്റി.സതീശൻ, ജയൻ, കലേഷ്, രമാമണി, മിനി എന്നിവർ സമീപം.

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1827​-ാം നമ്പർ ബുധനൂർ കിഴക്ക് ശാഖയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖയുടെ 50​ാം വാർഷികപൊതുയോഗവും ശാഖ വക സോഷ്യൽമീഡിയ ഗ്രൂപ്പിന്റെ 4​ാം വാർഷികവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ യൂണിയൻ നടപ്പിലാക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്‌​നേഹംഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ശാഖാ അംഗമായ മണ്ണാർതുണ്ടിയിൽ അനിരുദ്ധന്റെ കുടുംബത്തിന് യൂണിയൻ വീടു നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ അഡ്.കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് പി.ഡി.രാജു, സെക്രട്ടറി പി.ജെ.പ്രഭ, യൂണിയൻ കമ്മിറ്റി അംഗം സതീശൻ കെ.റ്റി., സോഷ്യൽമീഡിയ വാട്‌​സ്ആപ്പ്ഗ്രൂപ്പ് അഡ്മിൻ കലേഷ്, വനിതാസംഘം സെക്രട്ടറി സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം ഹരിദാസ് എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകി.ശ്രീനാരായണ കൺവെൻഷൻ, മാതൃ​പിതൃ കുടുംബസംഗമം, കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടനാ പദ്ധതി, വിദ്യാഭ്യാസ സഹായനിധി, വിവിധ ചികിത്സാ ധനസഹായങ്ങൾ, മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യകിറ്റ് വിതരണം, ഘോഷയാത്ര, ഒാഡിറ്റോറിയം നവീകരണം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഈ കാലയളവിൽ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കെ.ആർ.മോഹനൻ, വൈസ് പ്രസിഡന്റ് പി.ഡി.രാജു, സെക്രട്ടറി പി.ജെ.പ്രഭ എന്നിവർ പറഞ്ഞു.