പന്തളം: കേരള കർഷക സംഘം പൂഴിക്കാട് യൂണിറ്റ് കൺവെൻഷൻ മേഖല ആക്ടിംഗ് പ്രസിഡന്റ് ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു.കെ.മധുസൂദന കുറുപ്പ് അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റിയംഗം ഡോ.പി.ജെ. പ്രദീപ്കുമാർ ആദ്യ മെമ്പർഷിപ്പ് പാപ്പൻ മത്തായിക്ക് നൽകി മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി.ഗോപിനാഥ കുറുപ്പ് , റ്റി.എസ് രാധാകൃഷ്ണൻ, സുരേഷ് താവളത്തിൽ , പാപ്പൻ മത്തായി, റ്റി.മനോഹരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി. ജി.ഉദയൻ (പ്രസിഡന്റ്.), എ.ആർ ഉദയൻ (വൈസ് പ്രസി.), സി. ശശി (സെക്രട്ടറി), ഓമനക്കുട്ടൻ (ജോ. സെക്രട്ടറി.), റ്റി. മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.