
പത്തനംതിട്ട : പൊതുജലാശയങ്ങളിലെയും റിസർവോയറുകളിലെയും മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പെരുന്തേനരുവി റിസർവോയറിൽ കാർപ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖാസുരേഷ് മണിയാർ കാരിക്കയം കടവിൽ കരിമീൻക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 4,20,000 രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീനാപ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫിഷറീസ് ഓഫീസർ പി.ശ്രീകുമാർ, റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എസ്.എസ്.സുധീർ തുടങ്ങിയവർ പങ്കെടുത്തു.