 
മല്ലപ്പള്ളി : ദേവൻകര കടവിൽ ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതികളെ ഇന്നലെ കീഴ് വായ്പൂര് പൊലീസ് പെരുമ്പാറയിലെ ക്വാറിയിൽ നിന്ന് അറസ്റ്റുചെയ്തു. വായ്പ്പൂര് പള്ളിത്താഴെ വീട്ടിൽ അനീഷ് കുമാർ (40), കുളത്തൂർ നെല്ലിമല വീട്ടിൽ വിനീത് റ്റി.ആർ (34) എന്നിവരെ എസ്.എച്ച് .ഒ സന്തോഷ് കുമാറിന്റെ നേത്യത്വത്തിൽ എസ്. ഐ മാരായ ആദർശ് , സുരേഷ് കുമാർ, എ.എസ് .ഐ മാരായ സദാശിവൻ, മനോജ് കുമാർ, അജു.എസ്, സി .പി .ഒ മാരായ വിനോദ് കുമാർ , സജി, ഇസ്മയിൽ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. 1500 രൂപയ്ക് വിറ്റ പമ്പ് സെറ്റ് മൂശാരി കവലയിലെ ആക്രികടയിൽ നിന്ന് കണ്ടെത്തി.