cvc
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളുടെയും അംഗത്വ ക്യാമ്പയിൻ്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് നിർവഹക്കുന്നു

കൊടുമൺ: സഹകരണ മേഖല കേരളത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കരുത്തേകുന്ന മഹത്തായ പ്രസ്ഥാനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളുടെയും അംഗത്വ കാമ്പയിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതു തലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കാൻ ബാങ്ക് ഇടപാടുകൾ ഓൺ ലൈൻ വഴി നടത്താവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ലോകത്ത് എവിടെയിരുന്നും അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം നടത്താമെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി. മുൻ ബാങ്ക് പ്രസിഡന്റുമാരായ ഡി. രാജാറാവു, എം.ആർ.എസ് ഉണ്ണിത്താൻ, ബോർഡ് അംഗങ്ങളായ പി. വി. സുന്ദരേശൻ, സുലജ അനിൽ, ദീപ.എൽ, ആർ.ഷിബു, പി.കെ. സുഗതൻ, എസ്. ഷിബു. ആർ, എസ്. സ്മിതിൻ, ബാബു സേന പണിക്കർ, കെ.സോമൻ ,​ ബാങ്ക് വൈസ് പ്രസിഡന്റ് പി. സതീഷ് കുമാർ,​ സെക്രട്ടറി ഷീജ എന്നിവർ പറഞ്ഞു.