mathru
ബി.ആർ.സിയും പാണ്ടനാട് എം.വി ലൈബ്രറിയും സംയുക്തമായി ആചരിച്ച ലോക മാതൃഭാഷാ ദിനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വത്സലാമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബി.ആർ.സിയും പാണ്ടനാട് എം.വി ലൈബ്രറിയും സംയുക്തമായി ലോക മാതൃഭാഷാ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാമോഹൻ ഉദ്ഘാടനം ചെയ്തു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മുണ്ടശേരി മാസ്റ്റർ റഫറൻസ് ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം ബീന ജെസി ജേക്കബ്ബിൽ നിന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.ഷാജിലാൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി നിർവഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർ ബൈജു.കെ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.ഹരിഗോവിന്ദ് ബി ആർ സി ട്രെയിനർ പ്രവീൺ.വി.നായർ എന്നിവർ പ്രസംഗിച്ചു.