പന്തളം:കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന്റ ഭാഗമായിയുള്ള ഹോട്ട് സ്‌പോട്ട് വില്ലേജുകളിൽ കുരമ്പാലയും പന്തളവും കൂടി ഉൾപ്പെടുത്തണമെന്ന് കർഷക കോൺഗ്രസ്​ അടൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു . അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്​ കെ .വി .രാജൻ അദ്ധ്യക്ഷതവഹിച്ചു. ഡി. സി .സി ജനറൽ സെക്രട്ടറി അഡ്വ .ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. പഴകുളം സതീഷ് , വല്ലാറ്റൂർ വാസുദേവൻപിള്ള, കെ. എൻ .രാജൻ ,പ്രകാശ് കുരമ്പാല ,സാംകുട്ടി, അടിമുറിയിൽ സന്തോഷ്​ കുമാർ, ഹരി മലമേൽക്കര, ടി. ഡി. മാത്യു ,പി .കെ .മുരളി തുടങ്ങിയവർ പ്രസംഗിച്ചു.