 
പത്തനംതിട്ട : ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാളെ റാന്നി പൊലീസ് പിടികൂടി. അങ്ങാടി വലിയകാവ് ചരിവുപുരയിടത്തിൽ സനീഷ് (38) ആണ് അറസ്റ്റിലായത്. 19 ന് രാത്രി 9 ന് റാന്നി അങ്ങാടി വലിയകാവ് ഓലിക്കൽ പടിയിലാണ് കേസിന് ആസ്പദമായ സംഭവം. അങ്ങാടി വലിയകാവ് കാലായിൽ വീട്ടിൽ ഷിബു ഫിലിപ്പ്(39)നെ മുൻ വൈരാഗ്യത്തെ തുടർന്ന് അക്രമിക്കുകയായിരുന്നു. റാന്നി പൊലീസ് ഇൻസ്പെക്ടർ . ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്. ഐ സായി സേനൻ, സി. പി .ഒ മാരായ ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, സുധീർ ബി .എസ് എന്നിവരാണുണ്ടായിരുന്നത്.