 
പത്തനംതിട്ട : മനോജ് മാധവശ്ശേരിയെ ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റായി സംസ്ഥാന പ്രസിഡന്റ എം.വി. ശ്രേയാംസ് കുമാർ എം.പി നിർദ്ദേശിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി അറിയിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ആറന്മുള പാർത്ഥസാരഥി ക്ഷേത്ര ഉപദേശക സമിതി മുൻപ്രസിഡന്റും ആയിരുന്നു. ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണ്.