ചെങ്ങന്നൂർ: അനർട്ട് മുഖാന്തിരം 40ശതമാനം വരെ സർക്കാർ സബ്സിഡിയുടെ ഗ്രിഡ് ബന്ധിത ഗാർഹിക സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ക്യാമ്പ് ഇന്നും നാളെയുമായി ചെങ്ങന്നൂർ നഗരസഭാ കാര്യാലയത്തിൽ നടക്കും. നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർ കാർഡും വെദ്യുതി ബില്ലും രജിസ്‌ട്രേഷൻ ഫീസായ 1225 രൂപയുമായി ക്യാമ്പിലെത്തി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ.അടയ്ക്കുന്ന തുക സബ്സിഡി കഴിഞ്ഞ് അടയ്‌ക്കേണ്ടണ്ടതുകയിൽ നിന്ന് ഇളവുചെയ്യും. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ ഓൺലൈനായും രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഊർജ്ജമിത്ര ഹരിപ്പാട് 9188841018 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.