അടൂർ: ബന്ധുവിന്റെ വീടിന്റെ പിന്നിലുള്ള താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ആലപ്പുഴ കരുവാറ്റ , വാഴുവേലിൽ വീട്ടിൽ ബിജു തങ്കച്ചൻ (37) ആണ് മരിച്ചത്. 20 ന് രാത്രി 11 നാണ് അപകടം ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജുവിന്റെ അമ്മാവന്റെ മിത്രപുരത്തുള്ള വീടിന് പുറക് വശത്തെ താഴ്ച്ചയിലേക്ക് വീണാണ് അപകടം. അസ്വഭാവിക മരണത്തിന് അടൂർ പൊലീസ് കെസെടുത്തു.