പത്തനംതിട്ട : ലോക മാതൃഭാഷാ ദിനമായ ഇന്നലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. അമേരിക്കയിലെ യൂണിവേഴ്‌​സിറ്റി ഒഫ് ടെക്‌സാസ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്‌​മെന്റിലെ മലയാളവിഭാഗവും കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം വിദ്യാർത്ഥികളും തമ്മിലുള്ള സംവാദമായിരുന്നു വേറിട്ടതായത്. ഇന്ത്യയ്ക്ക് പുറത്ത് മലയാളം സ്വീകരിക്കപ്പെടുന്നതും പ്രാദേശിക ഭാഷകളുടെ സാദ്ധ്യതയും ചർച്ച ചെയ്യപ്പെട്ടു. ഒാൺലൈനായി നടന്ന സംവാദത്തിൽ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷനായിരുന്നു.ടെക്‌സാസ് യൂണിവേഴ്‌​സിറ്റി ഒഫ് ഓസ്റ്റിൻ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.എസ്. ദർശന ഭാഷാദിന സന്ദേശം നൽകി. വകുപ്പദ്ധ്യക്ഷ ഡോ. അനു പി. ടി,ഡോ. എ. ആലീസ് ബിൻസി പി .ജെ,നിറ്റ സൂസൻ മാത്യു, അമൃത സജീവ് ശേബ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ടെക്‌സാസ് യൂണിവേഴ്‌​സിറ്റിയിലെ ഗവേഷകരായ മൈക്കിൾ ഫൈഡൻ ,മിഷേൽ കെന്നഡി,എഡ്വിൻ പോൾ,ഷെറീന മാത്യു,ശാരിക മേനോൻ,ശ്രുതി രാമചന്ദ്രൻ,ജിബിമോൻ,മറിയ കോശി എന്നിവരും കാതോലിക്കേറ്റ് കോളേജിലെ നീതു , വി ,മായാ മുരളീധരൻ,അശ്വതി പി,ലക്ഷ്മി മധു,ആഷ്‌​ലി ചാർലി,ദിയ,അഹല്യ ഗോപൻ,മന്യ മോഹൻ,അജിത് എന്നിവരും സംവാദത്തിൽ പങ്കെടുത്തു.