കോഴഞ്ചേരി : സി.പി.എം കോഴഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശേരിയിൽ ആർ.എസ്.എസ് കാർ സി.പി.എം പ്രവർത്തകൻ.ഹരിദാസിനേ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു പ്രകടനവും യോഗവും നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ബിജിലി.പി.ഈശോ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ സോണി കൊച്ചു തുണ്ടിയിൽ, കോശി ഫിലിപ്പ് കുരീക്കാട്ടിൽ ,എ.എൻ.സുരേഷ് കുമാർ, സ്റ്റീഫൻ മേലുകര ,സലേഷ് സോമൻ എന്നിവർ സംസാരിച്ചു.