 
₹ഏഴര മണിക്കൂറിൽ 893 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ
ചെങ്ങന്നൂർ: ഏഴര മണിക്കൂറിൽ 893 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയ
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ .പുഷ്പലത ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് അൻഡ് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടി. കഴിഞ്ഞ ആഗസ്റ്റിലാണ് റെക്കാഡിനർഹമായ പ്രതിരോധ കുത്തിവയ്പ് പുഷ്പലത നടത്തിയത്
. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ കൊവിഡ് വാക്‌സിൻ കേന്ദ്രത്തിൽ വച്ചായിരുന്നു കുത്തിവയ്പ്. അന്ന് മറ്റ് ജീവനക്കാരില്ലാത്തതിനാൽ പുഷ്പ ലതയാണ് പ്രതിരോധ വാക്‌സിൻ എടുത്തത്. കുത്തി വയ്പ് കഴിഞ്ഞ ശേഷമാണ് ഇത്രയധികം പേർക്ക് എടുത്ത കാര്യം പുഷ്പലത അറിയുന്നത്.
സംഭവം അറിഞ്ഞ് വാക്‌സിൻ കേന്ദ്രത്തിലെത്തിആരോഗ്യ മന്ത്രി വീണാ ജോർജ് ആദരിച്ചിരുന്നു. രണ്ടുവർഷം മുൻപാണ് പുഷ്പലത ജോലിയിൽ പ്രവേശിച്ചത്. വസ്ത്രശാലയിലെ മാനേജരായ ഭർത്താവ് ഗിൽബർട്ടിനും ഭർതൃ മാതാവ് കുഞ്ഞിക്കുട്ടിക്കുമൊപ്പം ചെങ്ങന്നൂർ തിട്ടമേലാണ് താമസം..