soil
തേക്കുമല കോളനിയിലെ മണ്ണ് സംരക്ഷണ പ്രവർത്തങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: പയ്യനാമൺ തേക്കുമല കോളനിയിൽ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ മണ്ണ് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കോളനിയിലെ മണ്ണൊലിപ്പ് തടയുന്നതിനാവശ്യമായ സംരക്ഷണ ഭിത്തികളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. പട്ടികജാതി വിഭാഗത്തിലുള്ള 12 കുടുംബങ്ങളുടെ ഭൂമിയിലാണ് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നത്. പരമാവധി മൂന്നു മീറ്ററാണ് സംരക്ഷണ ഭിത്തികളുടെ ഉയരം.15 ദിവസത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തുളസി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ അരുൺകുമാർ, സോയിൽ കൺസർവേഷൻ ഓഫീസർ രാമകൃഷ്ണൻ, സുർജിത്, സുനു വി.പി, സോമനാഥൻ,ശ്യാമള എന്നിവർ സംസാരിച്ചു.