അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനത്തിൽ ബാലവേദി അംഗങ്ങൾക്കായി മലയാളം അക്ഷരംക്ളാസ് നടത്തി. ആർട്ടിസ്റ്റ് പഴകുളം ആന്റണി ഉദ്ഘാടനം ചെയ്തു. കവി വിനോദ് മുളമ്പുഴ ക്ളാസെടുത്തു.ബാലവേദി പ്രസിഡന്റ്‌ അപർണ അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, സിബി, ആർ. രാജേഷ്‌ കുടശനാട് മുരളി , ഗ്രന്ഥശാലപ്രസിഡന്റ് എസ്. മീരസാഹിബ് എന്നിവർ പ്രസംഗിച്ചു.