well
പൊതുകിണർ കാടുകയറിയ നിലയിൽ

തിരുവല്ല: കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജ് ജംഗ്ഷനിൽ വർഷങ്ങളായി പൊതുകിണർ ഉപയോഗശൂന്യമായ നിലയിൽ. സംരക്ഷണ ഭിത്തിയും മേൽമൂടിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കിണറ്റിൽ കാടുവളർന്ന് നിറഞ്ഞു നിൽക്കുകയാണ്. ഇതുകൂടാതെ വിവിധ രാഷ്ടീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടിതോരണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടാണ്. മടുക്കോലി - ഞാലിക്കണ്ടം റോഡ് വീതികൂട്ടി നിർമ്മിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ വികസനത്തിന് ഈ കിണർ മാർഗതടസം സൃഷ്ടിക്കുന്ന സാഹചര്യമാണ്. നവീകരിക്കാൻ കഴിയാത്ത സാഹചര്യമെങ്കിൽ ഉപയോഗശൂന്യമായ പൊതുകിണർ നികത്തി ജംഗ്‌ഷനിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹാബേൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. റവ.ഷിബു പോൾരാജ് ഉദ്ഘാടനം ചെയ്തു. റോയ് വർഗീസ്, ജേക്കബ്, സച്ചു സാബു, അനി കൂട്ടായി, ബാബു കീരുവള്ളിപ്പാറ എന്നിവർ പ്രസംഗിച്ചു.