തിരുവല്ല: എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭാഷാ ദിനം ആചരിച്ചു. സ്‌കൂൾ പൂർവ വിദ്യാർത്ഥിയും പൗരസ്ത്യ ഭാഷാ സംഘടന വൈസ് പ്രസിഡണ്ടുമായ ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞ എടുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഹെസ് മിസ്ട്രസ് ജമീലാ ജോബ്, അദ്ധ്യാപിക റെയ്മോൾ, വിദ്യാർത്ഥിനി കുമാരി നീരജ എന്നിവർ പ്രസംഗിച്ചു.